വടകര: കേന്ദ്ര സർക്കാരിന്റെ സ്വച്ഛതാ പക്കുവാട പരിപാടിയുടെ ഭാഗമായി വടകര റെയിൽവേ സ്റ്റേഷൻ പരിസര സൗന്ദര്യ വത്ക്കരണവും ശുചീകരണവും 16ന് ഉദ്ഘാടനം ചെയ്യും. ഒക്ടോബർ രണ്ടിന് സമ്പൂർണ മാലിന്യമുക്ത റെയിൽവേ സ്റ്റേഷനായി പ്രഖ്യാപിക്കും. സ്റ്റേഷൻ പരിസരത്ത് ചേർന്ന സന്നദ്ധ സംഘടനകളുടെ യോഗത്തിൽ വത്സലൻ കുനിയിൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേഷൻ സൂപ്രണ്ട് ശ്രീഹരീഷ് സ്വാഗതം പറഞ്ഞു. എച്ച്.ഐ.സജീഷ്, മണലിൽ മോഹനൻ, പി.പി.രാജൻ, ഡോ.കെ.മുഹമ്മദ് മുല്ല ക്കാസ്, ടി.ശ്രീനിവാസൻ, കെ.കെ.മഹമൂദ്, കെ.ശശിധരൻ, കെ.സഞ്ജിത്ത്, ടി.ഗോപിനാഥ്, സി. കെ.സുധീർ കുമാർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: വി.ശ്രീഹരീഷ് (രക്ഷാധികാരി), മണലിൽ മോഹനൻ (കോ ഓർഡിനേറ്റർ), പി.പി.രാജൻ (കൺവീനർ), വത്സലൻ കുനിയിൽ (ചെയർമാൻ), സജീഷ് (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |