കോഴിക്കോട് : ജലത്തിന്റെ പ്രാധാന്യം വിളിച്ചോതി ഡോ.സമുദ്ര മധുവും ഡോ.സമുദ്ര സജീവും ചേർന്നൊരുക്കിയ 'ജലം' കണ്ടംപററി ഡാൻസ് ശ്രദ്ധേയമായി.വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷപരിപാടികളുടെ ഭാഗമായി തളിയിലെ വേദിയിലാണ് 'ജലം' അരങ്ങേറിയത്.
എം.എസ് ദീപ, ഡി.സൗപർണിക, ജി.എസ് സത്യചിത്ര, ഷൈജുദാസ്, ആർ.ജയകുമാർ, മധുഗോപിനാഥ്, വക്കം സജീവ് എന്നിവർ നൃത്തച്ചുവടുകളുമായി മധുഗോപിനാഥിനും വക്കം സജീവിനും ഊർജ്ജം പകർന്നു. കലാമണ്ഡലം ആനന്ദ്, എസ് ദാസൻ, കാവാലം സജീവ് എന്നിവരാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ഇഷാൻ ദേവ് മ്യൂസിക് ഡിസൈനും ജോസ് കോശി ലൈറ്റിംഗും നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |