രാമനാട്ടുകര: അയ്യപ്പനെഴുത്തച്ഛൻ എ.യു.പി.ബി സ്കൂളിൽ ദേശീയ ഹിന്ദി ദിനം വർണാഭമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. ഹിന്ദിദിന സന്ദേശം നൽകിയുള്ള സൈക്കിൾ റാലി സംഘടിപ്പിച്ചു. ഹിന്ദി മാതൃഭാഷയുള്ള രക്ഷിതാക്കളെ ചടങ്ങിൽ ആദരിച്ചു. കുട്ടികളുടെ കലാവിരുന്നും ഉണ്ടായി. ഫറോക്ക് ഉപജില്ലാ ഓഫീസർ കുഞ്ഞിമൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഹഫ്സൽ പി.കെ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രധാനദ്ധ്യാപകൻ വി.അനിരുദ്ധൻ, ബാലരാമൻ.പി, മോഹൻദാസ് എം.കെ, വിപിൻ മനാട്ട്, ലത എം.വി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |