SignIn
Kerala Kaumudi Online
Thursday, 25 April 2024 7.18 AM IST

പൊട്ടിത്തകർന്ന് ബീച്ച് ആശുപത്രി റോഡ് റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

water1
ബീച്ച് ഹോസ്പിറ്റലിന് സമീപം പൈപ്പ് പൊട്ടി റോഡിൽ പാഴാകുന്ന വെള്ളം.

കോഴിക്കോട്: ബീച്ച് ആശുപത്രി പരിസരത്ത് കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ദിവസങ്ങളായിട്ടും നടപടിയില്ല. ആശുപത്രിയിലേക്കുള്ള തിരക്കേറിയ റോഡിൽ അടിയിലൂടെയുള്ള പൈപ്പ് പൊട്ടിയതോടെ റോഡും പൊട്ടിത്തകർന്നിട്ടുണ്ട്. നിരവധി തവണ വാട്ടർ അതോറിറ്റി അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയൊന്നുമുണ്ടാകുന്നില്ലെന്ന് പരിസരവാസികൾ പറഞ്ഞു. നേരത്തെ പൊട്ടിപ്പൊളിഞ്ഞ റോഡിൽ വാഹനങ്ങൾ ശക്തിയിലിറങ്ങിയതോടെയാണ് പൈപ്പ് പോട്ടിയത്. ശക്തമായി വെള്ളം പുറത്തേക്ക് ഒഴുകിയതോടെ വ്യാപകമായി റോഡ് തകർന്നു. ഓട്ടോറിക്ഷയും ഇരുചക്രവാഹനങ്ങളുമടക്കം അപകടകരമായിട്ടാണ് ഇതുവഴി സഞ്ചരിക്കുന്നത്. ആശുപത്രിയുടെ പ്രവേശനകവാടത്തിൽ നിന്നും ഇടത്തോട്ട് തിരിയുന്ന ജംഗ്ഷന് സമീപത്താണ് സംഭവം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.