കോഴിക്കോട്:കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ പന്തീരാങ്കാവ് മേഖല കമ്മിറ്റി സാമൂഹ്യ പ്രവർത്തനത്തിന്റെ ഭാഗമായി നിർമ്മിച്ച നൽകുന്ന 'സ്നേഹഭവനം' വീടിന്റെ താക്കോൽദാനം ഇന്ന് വൈകിട്ട് 3ന് എം.കെ രാഘവൻ എം.പി നിർവഹിക്കും.
എട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിർമ്മിച്ചത്.ഭർത്താവ് മരണമടഞ്ഞ്, കുഞ്ഞിനോടൊപ്പം കഴിയുന്ന നിർധനയായ യുവതിക്കാണ് വീട് കൈമാറുന്നത്.
മരണാനന്തരം അവയവം ദാനം ചെയ്ത പന്തീരാങ്കാവ് സ്വദേശി പി.എം ഹരിദാസന്റെ കുടുംബത്തെ ആദരിക്കും.
വാർത്താസമ്മേളനത്തിൽ അസോസിയേഷൻ ജില്ലാ സെക്രട്ടറി വി.സന്തോഷ്കുമാർ, മേഖലാ പ്രസിഡന്റ് കോയ പി പാലാഴി, ഭാരവാഹികളായ സി.പി അബ്ദുൾ ഗഫൂർ, കെ.ടി ഷാജി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |