കോഴിക്കോട് : തെരുവുനായ ഭീഷണി നേരിടാൻ ജില്ലയിൽ വാക്സിനേഷൻ ഡ്രൈവിന് തുടക്കം.
കോർപ്പറേഷന്റെ പ്രത്യേക വാക്സിനേഷൻ ഡ്രൈവ് കുട്ടികൾ ഉൾപ്പടെ നാലുപേർക്ക് തെരുവുനായയുടെ കടിയേറ്റ നടുവട്ടത്തെ ഗോവിന്ദവിലാസം സ്കൂൾ പരിസരത്ത് മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കെ.കൃഷ്ണകുമാരി അദ്ധ്യക്ഷത വഹിച്ചു.
ഡോ.പി.കെ.ഷിഹാബുദ്ദീൻ, ഡോ, സജി കെ.എസ്, അഡ്വ. എം.രാജൻ, ഡോ.ശ്രീഷ്മ വി.എസ്, ഡോ.എം.പി.പത്മനാഭൻ, അരങ്ങിൽ ഗിരീഷ് കുമാർ, കെ.ദാമോദരൻ എന്നിവർ പ്രസംഗിച്ചു. ഹോട്ട് സ്പോട്ടുകൾക്ക് പുറമെ സമഗ്ര ആക്ഷൻ പ്ലാൻ തയ്യാറാക്കി വാർഡ് തലത്തിലും ക്യാമ്പുകൾ സംഘടിപ്പിക്കും.
നഗരപരിധിയിൽ കണ്ടെത്തിയ ബേപ്പൂർ, അരക്കിണർ, ബീച്ച്, ഗോവിന്ദപുരം, എരവത്തുകുന്ന് എന്നീ ഹോട്ട് സ്പോട്ടുകളിലാണ് അടിയന്തര വാക്സിനേഷൻ ഡ്രൈവ് നടത്തുന്നത്.
നിലവിലുള്ള ഡോഗ് ക്യാച്ചേഴ്സിന് പുറമെ തെരുവുനായകളെ പിടികൂടുന്നതിന് പ്രാവീണ്യമുള്ളവരുടെ സേവനം കൂടി ഉപയോഗപ്പെടുത്തും. വളർത്തുനായകൾക്ക് ലൈസൻസ് അനുവദിക്കുന്നതിന് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. സർക്കിൾ അടിസ്ഥാനത്തിൽ റസിഡൻസ് അസോസിയേഷൻ പ്രതിനിധികളെ കൂടി പങ്കെടുപ്പിച്ച് യോഗം വിളിച്ചു ചേർക്കും. തെരുവുനായകൾക്കുള്ള വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി നാളെ കൗൺസിൽ യോഗം ചേരും.
ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വാക്സിൻ ഡ്രൈവ് ബാലുശേരിയിൽ ആരംഭിച്ചു. ഒക്ടോബർ ഇരുപതിന് വാക്സിനേഷൻ നടപടികൾ തീർക്കാനാണ് ലക്ഷ്യമിടുന്നത്. വാക്സിനേറ്റർ, ഡോഗ് ക്യാച്ചർ, സന്നദ്ധ പ്രവർത്തകർ എന്നിവരടങ്ങിയതാണ് വാക്സിനേഷൻ ടീം.
വടകരയിൽ തീവ്ര
വാക്സിൻ യജ്ഞം
വടകര: തെരുവുനായ ശല്യത്തിന് പരിഹാരമായി തീവ്ര വാക്സിനേഷൻ യജ്ഞം വിജയിപ്പിക്കാൻ നഗരസഭ ചെയർപേഴ്സൺ കെ.പി. ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. വളർത്തു നായകൾക്ക് 24 മുതൽ 27 വരെ നഗരസഭയുടെ കീഴിലുള്ള വെറ്ററിനറി ഹോസ്പിറ്റലിൽ വാക്സിനേഷൻ നൽകും. തെരുവ് നായകൾക്ക് വാക്സിനേഷൻ നൽകുന്നതുമായി വാക്സിനേഷൻ കേന്ദ്രങ്ങളിൽ നായകളെ കൊണ്ടുവരുന്നതിനായി ഡോഗ് ക്യാച്ചറെ നിയോഗിക്കുന്നതിന് പത്രപരസ്യം നൽകാനും ഇവർക്ക് പരിശീലനം നൽകാനും തീരുമാനിച്ചു. വെറ്ററിനറി സർജൻ ഡോ.സിനി. പി പങ്കെടുത്തു.
മുക്കത്ത് പ്രത്യേക
കർമ്മ പദ്ധതി
മുക്കം: തെരുവുനായ ശല്യം നേരിടാൻ കർമ്മ പരിപാടിക്ക് രൂപം നൽകി മുക്കം നഗരസഭ. വളർത്തുനായ്ക്കൾക്ക് ലൈസൻസ് എർപ്പെടുത്താനും വാക്സിൻ നിർബന്ധമാക്കാനും തീരുമാനിച്ചു. തെരുവുനായ്ക്കളെ പാർപ്പിക്കാൻ ഷെൽട്ടറിനാവശ്യമായ സ്ഥലം കണ്ടെത്തും. യോഗത്തിൽ ചെയർമാൻ പി.ടി.ബാബു അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ അഡ്വ .ചാന്ദ്നി, വി.കുഞ്ഞൻ, ഇ. സത്യനാരായണൻ, വേണുഗോപാലൻ, അബ്ദുൾ മജീദ്, വേണു കല്ലുരുട്ടി, മധു, ഗഫൂർ കല്ലുരുട്ടി എന്നിവർ പ്രസംഗിച്ചു. വെറ്ററിനറി ഡോ. കൃഷ്ണ സൂരജ് പദ്ധതി വിശദീകരിച്ചു.
വടകര
നഗരസഭാ മൃഗാശുപത്രിയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർപേഴ്സൺ കെ.കെ.വനജ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.വിജയി, എ.പി.പ്രജിത, എം.ബിജു, സിന്ധു പ്രേമൻ എൻ.കെ.പ്രഭാകരൻ, വി.കെ.അസീസ്, പ്രദീശൻ.സി.വി, സിന്ധു.പി.കെ, സി.കെ.കരീം നഗരസഭാ സെക്രട്ടറി എൻ.കെ.ഹരീഷ് വെറ്റിനറി സർജ്ജൻ ഡോ.സിനി.പി എന്നിവർ പങ്കെടുത്തു.
മുക്കം
സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ അഡ്വ ചാന്ദ്നി, വി.കുഞ്ഞൻ, ഇ. സത്യ നാരായണൻ,വേണുഗോപാലൻ, അബ്ദുൾമജീദ്, വേണു കല്ലുരുട്ടി, മധു, ഗഫൂർ കല്ലുരുട്ടി എന്നിവർ സംസാരിച്ചു. വെറ്ററിനറി ഡോക്ടർ കൃഷ്ണ സൂരജ് പദ്ധതി വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |