കുറ്റ്യാടി: കായക്കൊടിയിൽ തേങ്ങാക്കൂടയ്ക്ക് തീപിടിച്ച് ഏഴായിരത്തോളം തേങ്ങ കത്തിനശിച്ചു. എളങ്ങാരംങ്കോട്ട് സലീമിന്റെ തേങ്ങാക്കൂടയ്ക്കാണ് തീപിടിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. കാരണം വ്യക്തമല്ല. എഴുപതിനായിരത്തിൽ അധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നാദാപുരത്ത് നിന്നെത്തിയ രണ്ട് യൂനിറ്റ് അഗ്നിശമന സേനാവിഭാഗവും നാട്ടുകാരും ചേർന്ന് ഏറെ നേരം പരിശ്രമിച്ചാണ് തീ അണച്ചത്. അസി.സ്റ്റേഷൻ ഓഫീസർ ഇ.സി.നന്ദകുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം.പ്രവീൺകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എ. സതീശൻ, എൻ.കെ.അഖിൽ, ടി.കെ.വൈഷ്ണവിത്ത്, വി.ലികേഷ്, കെ.എം.ഷിജു, ആർ.രതീഷ് ,പി.കെ. ജൈസൽ, എം.സജീഷ്, കെ.എം.ലിനീഷ് തുടങ്ങിയവർ തീ അണയ്ക്കാൻ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |