കോഴിക്കോട് : ജില്ലയിൽ ഇതുവരെ ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിച്ചത് 4,22,858 പേർ. റെപ്രസന്റേഷൻ ഓഫ് ദ പീപ്പിൾസ് ആക്ട് 1951ൽ വരുത്തിയ ഭേദഗതി പ്രകാരം എല്ലാ വോട്ടർമാർക്കും ആധാർ നമ്പർ വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കാവുന്നതാണ്.
കളക്ടറേറ്റ്, താലൂക്ക്, വില്ലേജ് ഓഫീസുകളിൽ ആധാർ വോട്ടർ ഐഡി ലിങ്കിംഗ് ഹെൽപ് ഡെസ്ക്കുകൾ ആരംഭിച്ചു. കൂടാതെ ബി.എൽ.ഒമാരും വീടുകളിലെത്തി ആധാർ വോട്ടർ പട്ടിക ബന്ധിപ്പിക്കുന്നുണ്ട്.
കോളേജുകൾ, എസ്.സി, എസ്.ടി കോളനികൾ, റെസിഡൻഷ്യൽ അസോസിയേഷനുകൾ എന്നിവിടങ്ങളിലും പ്രവർത്തനം പുരോഗമിച്ചു വരികയാണ്. എല്ലാ വോട്ടർമാരും വോട്ടർ ഹെൽപ് ലൈൻ ആപ്പ് മുഖേന ആധാർ വോട്ടർ ലിങ്കിംഗ് എത്രയും വേഗം പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ആധാർ വോട്ടർ പട്ടിക ലിങ്കിംഗ് പൂർത്തിയാക്കിയ ബി.എൽ.ഒ മാർക്ക് ജില്ലാ കളക്ടർ പ്രശസ്തിപത്രവും ഫലകവും സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |