ബാലുശ്ശേരി: ജനവിരുദ്ധ സർക്കാരുകൾക്കെതിരെ ജനപക്ഷരാഷ്ട്രീയം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ബാലുശ്ശേരി നിയോജകമണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി നടത്തുന്ന സമരരയത്ര നാളെ രാവിലെ 9 മണിക്ക് അത്തോളിയിൽ മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്യും. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന സമരയാത്ര കാൽനടയായി മണ്ഡലത്തിലെ ഒമ്പതു പഞ്ചായത്തുകളിലെയും പ്രധാന കേന്ദ്രങ്ങളിൽ പര്യടനം നടത്തും. നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് കൂമുള്ളിയിലെ സ്വീകരണത്തിന് ശേഷം വൈകീട്ട് 3 ന് പൂനത്ത് കുന്നുമ്മൽ പൊയിൽ നിന്നും ആരംഭിച്ച് 6 മണിക്ക് പാലോളിയിൽ സമാപിക്കും .
5 നു വൈകീട്ട് പൂനൂരിലാണ് യാത്ര സമാപിക്കുക. മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് സാജിദ് കോറോത്ത് നയിക്കുന്ന സമരയാത്രയ്ക്ക് ശാഹുൽഹമീദ് നടുവണ്ണൂർ ,വി.കെ.സി .ഉമർ മൗലവി .അബ്ദുസ്സമദ് പൂനത്ത് ,എം.പോക്കർകുട്ടി ,പി.കെ.സലാം ,എം.കെ.പരീദ്, നൊരവന ബഷീർ ,കെ.സി.ബഷീർ ,ബദറുദ്ദീൻഹാജി എന്നിവർ നേതൃ ത്വം നൽകും .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |