കോഴിക്കോട്: ലോക ഹൃദയദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് കോർപ്പറേഷനും കേരള ഹാർട്ട് കെയർ സൊസൈറ്റിയും സംയുക്തമായി 'ഹൃദയത്തിനായി ഒരു നടത്തം' സംഘടിപ്പിച്ചു. കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.എസ്. ജയശ്രീ ഫ്ലാഗ് ചെയ്തു. കേരള ഹാർട്ട് കെയർ സൊസൈറ്റി പ്രസിഡന്റ് ഡോ.കെ.കുഞ്ഞാലി , ഡോ.സേതു ശിവശങ്കർ , ആർ.ജയന്ത് കുമാർ , റംസി ഇസ്മയിൽ, സുബൈർ കൊളക്കാടൻ , റാഫി.പി.ദേവസി, കെ എം ബഷീർ, പി.ടി ആസാദ്, എൻജിനിയർ മമ്മദ് കോയ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .
മാനാഞ്ചിറ സ്ക്വയറിൽ നിന്നും ആരംഭിച്ച ആയിരത്തോളം പേർ പങ്കെടുത്ത നടത്തം ഹെഡ് പോസ്റ്റ് ഓഫീസ് വഴി ടൗൺഹാളിൽ സമാപിച്ചു. നടത്തത്തിൽ പങ്കെടുത്ത 80 വയസ് കഴിഞ്ഞ 6 പേരെ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ഡോ. എസ് ജയശ്രീ ആദരിച്ചു. തുടർന്ന് നടന്ന മുഖാമുഖം പരിപാടിയിൽ ഹൃദയസംബന്ധമായ ചോദ്യങ്ങൾക്ക് പ്രമുഖ കാർഡിയോളജിസ്റ്റുകളായ ഡോ.കെ.കുഞ്ഞാലി, ഡോ.പി.കെ അശോകൻ, ഡോ.നന്ദകുമാർ എന്നിവർ മറുപടി നൽകി.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |