കുറ്റ്യാടി: കുന്നുമ്മൽ പഞ്ചായത്ത് ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ സന്ദേശയാത്രയും ബഹുജനസംഗമവും നടത്തി. മൊകേരിയിൽ നടന്ന സംഗമം റൂറൽ എസ്.പി കറുപ്പസാമി ഉദ്ഘാടനം ചെയ്തു.കക്കട്ടിൽ നിന്ന് ആരംഭിച്ച സന്ദേശയാത്രയിൽ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത, വൈസ് പ്രസിഡന്റ് വി.വിജിലേഷ്, ഹേമ മോഹൻ, സി.പി.സജിത, റീന സുരേഷ്, ഒ.വനജ, എൻ.നവ്യ, കെ.ഷിനു, എ.രതീഷ്, എം.ഷിബിൻ, മുരളി കുളങ്ങരത്ത്, നസീറ ബഷീർ, ആർ.കെ.റിൻസി, പഞ്ചായത്ത് സെക്രട്ടറി വി.പി.രാജീവൻ, ശശീന്ദ്രൻ കുനിയിൽ, കെ.കെ.രാജൻ, വി.പി. വാസു, എ.വി.നാസറുദ്ദിൻ, പറമ്പത്ത് കുമാരൻ, വി.വി.പ്രഭാകരൻ, വി.രാജൻ, മിനി തുടങ്ങിയവർ അണിനിരന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |