ബാലുശ്ശേരി: കേരള സീനിയർ സിറ്റിസൺസ് ഫോറം ബാലുശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അവകാശ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ധർണ നടത്തി. ജില്ലാ കമ്മിറ്റി അംഗം പി.സുധാകരൻ ഉദ്ഘാടനം ചെയ്തു. പി.എം കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. പി.ബാലൻ കെ. ഉണ്ണീരിക്കുറുപ്പ്, ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. സി. സാമിക്കുട്ടി സ്വാഗതം പറഞ്ഞു. വയോജനങ്ങൾക്കുള്ള പ്രത്യേക ഗ്രാമസഭ നടത്തുക, വയോജന ക്ഷേമത്തിനായി സർക്കാർ അനുവദിച്ച അഞ്ച് ശതമാനം ഫണ്ട് നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള അവകാശ പത്രിക ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുമ്പാകെ സമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |