കൂടരഞ്ഞി: പഞ്ചായത്തിലെ പട്ടികവർഗ കോളനിയിലെ ഭവനരഹിത കുടുബങ്ങൾക്ക് 'ലൈഫ്' പദ്ധതി പ്രകാരം അനുവദിച്ച വീടിന്റെ തറക്കല്ലിടൽ കർമം ലിന്റോജോസഫ് എം.എൽ.എ നിർവഹിച്ചു. കൂടരഞ്ഞി ചുള്ളിയകം കോളനി നിവാസികളെ മാറ്റിപ്പാർപ്പിക്കുന്നതിനായി പട്ടികവർഗ വികസന വകുപ്പ് ഏറ്റെടുത്ത പനക്കച്ചാൽ പീലിക്കുന്ന് പ്രദേശത്താണ് വീടുകൾ നിർമിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ജോസ് തോമസ് മാവറ, വി.എസ്.രവീന്ദ്രൻ, ജില്ലാ ട്രൈബൽ ഓഫീസർ എം.കെ. മെഹറൂഫ്, പട്ടികവർഗ ഓഫീസർ സലീഷ്, വി.ഇ.ഒ മാരായ പി.എസ്.ബിജി, ജോസ് കുര്യാക്കോസ്, സി.ഡി എസ് അംഗം സജിത, പി.എസ്.അജിത് എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |