കോഴിക്കോട് : നടുവണ്ണൂരിൽ ഹരിത കർമ്മ സേന പ്രവർത്തനങ്ങൾ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി മുഴുവൻ വീടുകൾക്കും കടകൾക്കും ക്യൂആർ കോഡ് സ്ഥാപിക്കുന്നതിന് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി.ദാമോദരൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിലെ പതിനൊന്നാം വാർഡായ അങ്കക്കളരിയിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. വൈസ് പ്രസിഡന്റ് കെ.എം.നിഷ അദ്ധ്യക്ഷത വഹിച്ചു. അസി.സെക്രട്ടറി ഷിബിൻ കെ.കെ പദ്ധതി വിശദീകരിച്ചു.
കെൽട്രോൺ പ്രതിനിധി സുഗീഷ്, ശുചിത്വ മിഷൻ അസി. കോ ഓർഡിനേറ്റർ രാധാകൃഷ്ണൻ, നവകേരള മിഷൻ കോ ഓർഡിനേറ്റർ ആർ.പി.കൃഷ്ണപ്രിയ, ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ ആർ.പി.ഷബിന, പ്രൊജക്ട് കോ ഓർഡിനേറ്റർ നിജിൽ തുടങ്ങിയവർ പങ്കെടുത്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.സി.സുരേന്ദ്രൻ സ്വാഗതവും വാർഡ് കൺവീനർ പി.സി ദാമോദരൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |