കോഴിക്കോട്: വടക്കഞ്ചേരിയിലെ അപകടത്തിന്റെ പശ്ചാത്തലത്തിൽ ടൂറിസ്റ്റ് വാഹനങ്ങളെ വേട്ടയാടുന്നതിൽ പ്രതിഷേധിച്ച് കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റീവ് അസോസിയേഷൻ സമരത്തിലേക്ക്. വ്യവസായ മേഖലയിലെ വിവിധങ്ങളായ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കളക്ട്രേറ്റിലെ ഡി.ടി.സി ഓഫീസിലേക്ക് ഇന്ന് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 11ന് എരഞ്ഞിപ്പാലത്തുനിന്നാണ് മാർച്ച് ആരംഭിക്കുക. വാഹനത്തിന്റെ കളർ ഏകീകരിക്കുന്നതിനോട് എതിർപ്പില്ല. എന്നാൽ അതിന് സമയം വേണം. പെയിന്റ് മാറ്റാൻമാത്രം ഏതാണ്ട് ഒരു ലക്ഷത്തോളം രൂപ വരും. അത് അടുത്തദിവസംതന്നെ മാറ്റിയാലേ നിരത്തിലിറങ്ങാൻ അനുവദിക്കൂ എന്ന് പറഞ്ഞാൽ ഈ വ്യവസായത്തിൽ നിന്നും പിൻമാറേണ്ട അവസ്ഥയുണ്ടാക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
കൊവിഡിനു ശേഷം ഉണർന്നുവരുന്ന മേഖലയെ പുനരുജ്ജീവിപ്പിക്കാൻ അനുവദിക്കുക, യാത്രയ്ക്കിടെ നടത്തുന്ന അനാവശ്യ പരിശോധനകൾ ഒഴിവാക്കുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് സംഘടന മുന്നോട്ടുവെയ്ക്കുന്നത്. വാർത്താസമ്മേളനത്തിൽ അസോസിയേഷൻ സെക്രട്ടറി കെ.പി ശ്രീശാന്ത്, പ്രസിഡന്റ് എം.റഫീഖ്, ട്രഷറർ കെ.വിനോദ് കുമാർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |