കുറ്റ്യാടി: കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കുളിലെ 2022-23 വർഷത്തെ പി.ടി എയുടെ പുതിയ ഭാരവാഹികളെ ഒടുവിൽ വോട്ടിംഗിലൂടെ തിരഞ്ഞെടുത്തു. കഴിഞ്ഞ ഒരാഴ്ചയായി പൊതു തിരഞ്ഞെടുപ്പിനെന്ന പോലെ ഇരു വിഭാഗങ്ങളായി തിരിഞ്ഞ് സ്വന്തം പക്ഷത്തിന്റെ നില ഭദ്രമാക്കാനുള്ള പ്രയത്നത്തിലായിരുന്നു. ഇതിനിടെ രണ്ട് ചേരിയിലും പെടാത്തവരും രംഗത്തുവന്നു. തുടർന്ന് തിരഞ്ഞെടുപ്പ് മാത്രമാണ് പോംവഴിയെന്ന ഘട്ടത്തിൽ എത്തുകയും സ്കൂൾ അധികാരികളുടെ പ്രത്യേക നിർദ്ദേശങ്ങൾക്കനുസരിച്ച് ബാലറ്റ് പേപ്പറിലുടെ വോട്ട് രേഖപ്പെടുത്തുകയായിരുന്നു. രണ്ട് വിഭാഗത്തിലുമായി പതിനൊന്നു വീതം സ്ഥാനാർത്ഥികളെയും രണ്ട് പാനലിലും പെട്ട ഒരു സ്ഥാനാർത്ഥിയും പാനലുകളോട് ബന്ധമില്ലാത്ത ചിലരും മത്സരരംഗത്ത് ഉറപ്പിച്ചു. അദ്ധ്യാപകർ പോളിംഗിനായി പ്രത്യേക സംവിധാനമൊരുക്കി. തുടർന്ന് 21 അംഗഎക്സ്ക്യൂട്ടീവ് കമ്മറ്റിയെ തിരഞ്ഞെടുത്തു. വി.വി അനസിനെ പി.ടി.എ പ്രസിഡന്റായും സാലിം വി.സിയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |