കോഴിക്കോട്: റോട്ടറി ക്ലബ് കലിക്കറ്റ് സൗത്തിന്റെ ആഭിമുഖ്യത്തിൽ റോട്ടറി ഇന്റർനാഷണൽ ജില്ലയിൽ ഉൾപ്പെടുന്ന കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കായി ഗ്രാന്റ് സ്മാഷ് ബാറ്റ്മിന്റൺ ടൂർണമെന്റ് നടത്തുന്നു. നാളെ മലാപ്പറമ്പ് വേദവ്യാസ സ്കൂളിന് സമീപം കോസ്മോസ് സ്പോർട്സ് സിറ്റിയിൽ രാവിലെ ഒമ്പതിന് മത്സരം ആരംഭിക്കും. രാവിലെ 11ന് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. 12 വയസ് മുതൽ 55 വരെയുള്ള അഞ്ച് വിഭാഗങ്ങളും 55ന് മേൽ പ്രായമുള്ളവർക്കായി പ്രത്യേക മത്സരവും നടത്തും.80 ടീമുകൾ പങ്കെടുക്കും. വൈകിട്ട് ആറിന് നടക്കുന്ന സമാപന യോഗത്തിൽ വിജയികൾക്ക് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ജഡ്ജി ജസ്റ്റിസ് ടി മധുസൂദനൻ സമ്മാനം നൽകും. വാർത്താസമ്മേളനത്തിൽ റോട്ടറി സൗത്ത് പ്രസിഡന്റ് ഡോ. സനന്ദ് രത്നം, സെക്രട്ടറി ടി.ജെ.പ്രത്യുഷ്, പ്രോഗ്രാം ചെയർമാൻ പ്രതീഷ് മേനോൻ, പി.സി.കെ രാജൻ, പ്രമോദ് പ്രഭാകരൻ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |