പയ്യോളി: സംസ്ഥാന പട്ടികജാതി , വർഗ പിന്നാക്ക വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണം സംഘടിപ്പിച്ചു. ഗുണഭോക്തൃസംഗമം, പഠനമുറി താക്കോൽ ദാനം, ക്ലിജോ നിയമ സഹായ വേദിയുടെ ലഹരി മുക്ത മോട്ടിവേഷൻ ട്രെയിനിംഗ്, സംരംഭകത്വ പരിശീലനം എന്നിവ നടന്നു. പഠനമുറി പൂർത്തിയാക്കിയ തിക്കോടി പഞ്ചായത്തിലെ വാളാഞ്ചി എന്ന ഗുണഭോക്താവിന്റെ പഠനമുറി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.സരുൺ ഉദ്ഘാടനം ചെയ്തു. എസ്.സി ഡവലപ്മെന്റ് ഓഫീസർ ടി.അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. എച്ച്.സി.രാധാകൃഷ്ണൻ, ബ്രിജേഷ്, വ്യവസായ വികസന ഓഫീസർ സുധീഷ് കുമാർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. അപർണ എസ്.ഡി സ്വാഗതവും വിമൽ രാഘവൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |