കുന്ദമംഗലം: ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഇരുപത്തിരണ്ടാം വാർഡിൽ മലേറിയ, മന്ത് രോഗ നിർണയ ക്യാമ്പ് നടത്തി. ക്യാമ്പ് വാർഡ് മെമ്പർ ടി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. അസ്ബിജ സക്കീർഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ഗോപൻ സ്വാഗതം പറഞ്ഞു. വെക്ടർ കൺ്ട്രോൾ ഫീൽഡ് അസിസ്റ്റന്റ് രാധാകൃഷ്ണൻ വിശദീകരണം നടത്തി. നൂറ്റിപ്പത്തോളം പേർ പരിശോധനയ്ക്കായി എത്തിയിരുന്നു. നാല് ദിവസത്തിനുള്ളിൽ പരിശോധനാഫലം അറിയാമെന്നും തീരദേശ മേഖലകളിൽ അപൂർവമായി കണ്ടുവരുന്ന മലേറിയയും മന്തുരോഗവും ഇപ്പോൾ ഉൾപ്രദേശങ്ങളിലും കണ്ടുവരുന്നതായും ആരോഗ്യപ്രവർത്തകർ അറിയിച്ചു. വാർഡിലെ മുഴുവൻ വീടുകളിലും ആരോഗ്യപ്രവർത്തകരും പഞ്ചായത്ത് അധികൃതരും സന്ദർശനം നടത്തി കൊതുക് ഉറവിടകേന്ദങ്ങളുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |