കോഴിക്കോട്: ലഹരിവിമുക്ത ക്യാമ്പയിനിന്റെ ഭാഗമായി യുവജനക്ഷേമ ബോർഡ് സംസ്ഥാന വ്യാപകമായി കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ എട്ടിന് കോഴിക്കോട് ബീച്ചിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ് അദ്ധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ, ടീം കേരള വോളണ്ടിയർമാർ, യുവജന സന്നദ്ധ പ്രവർത്തകർ, വിദ്യാർത്ഥികൾ, ക്ലബ് പ്രതിനിധികൾ തുടങ്ങിയവർ കൂട്ടയോട്ടത്തിൽ പങ്കെടുക്കും. ലഹരി വിമുക്ത ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാന യുവജനക്ഷേമ ബോർഡ് ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |