SignIn
Kerala Kaumudi Online
Thursday, 25 April 2024 1.57 AM IST

ജില്ലാ പഞ്ചായത്ത് നടപടിക്രമങ്ങൾ ഇനി 'സകർമ്മ' യിലൂടെ

sakarma
sakarma

കോഴിക്കോട് : ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിന്റെ നടപടിക്രമങ്ങൾ ഇനി ഓൺലൈൻ സോഫ്റ്റ് വെയറായ 'സകർമ്മ ' മുഖേന. സ്റ്റാന്റിംഗ് കമ്മിറ്റി യോഗങ്ങളും അജണ്ട, മിനുട്ട്‌സ്, തീരുമാനം എന്നീ നടപടിക്രമങ്ങളും ഈ രീതിയിലേക്ക് മാറും. ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് തീരുമാനം. ധനകാര്യ, വികസന, പൊതുമരാമത്ത്, ആരോഗ്യ വിദ്യാഭ്യാസം, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റികളുടെ തീരുമാനങ്ങൾ യോഗം അംഗീകരിച്ചു. ലഹരി വിമുക്ത പദ്ധതികളുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ ''വളപ്പൊട്ടുകൾ ' ഷോർട്ട് ഫിലിം 31 ന് തദ്ദേശസ്വയം ഭരണ മന്ത്രി എം.ബി.രാജേഷ് പങ്കെടുക്കുന്ന ചടങ്ങിൽ റിലീസ് ചെയ്യും.

എ.ബി.സി സെന്റർ പ്രവർത്തനത്തിന് ആവശ്യമായ ജീവനക്കാരെ ഇന്റർവ്യൂ മുഖേന തിരഞ്ഞെടുത്തതിന് അംഗീകാരം നൽകി. എ.ബി.സി സെന്ററിന്റെ പ്രവർത്തനത്തിനായി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു.

ചാത്തമംഗലം റീജിയണൽ പോൾട്രി സെന്ററിനെ മുട്ടക്കോഴി വിതരണത്തിനുള്ള സംസ്ഥാനത്തെ അക്രഡിറ്റഡ് എജൻസിയായി നിശ്ചയിക്കുന്നതിന് സർക്കാരിലേക്ക് അപേക്ഷ നൽകാനും യോഗത്തിൽ തീരുമാനമായി. വാർഷിക പദ്ധതി 19 പൊതുമരാമത്ത് പ്രവൃത്തികളുടെ ടെണ്ടർ അംഗീകരിച്ചു.

എസ്.എം.എ രോഗം ബാധിച്ച സിയ ഫാത്തിമ യുടെ ചികിത്സയ്ക്കായി 50,000/ രൂപ തനതുഫണ്ടിൽ നിന്നും അനുവദിക്കും. 2022 ലെ പൗരാവകാശ രേഖ പുതുക്കി തയ്യാറാക്കിയതിന് അംഗീകാരം നൽകി.

ജില്ലാതല കേരളോത്സവം 2022 ഡിസംബർ മാസത്തിൽ സംഘടിപ്പിക്കാനും
കലാ മത്സരങ്ങൾ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൽ നടത്തുന്നതിനും തീരുമാനിച്ചു.

2022 23 വാർഷിക പദ്ധതി പ്രൊജക്ടുകളുടെ ഭേദഗതി നിർദ്ദേശങ്ങൾ സ്റ്റാന്റിംഗ് കമ്മിറ്റികൾ അടിയന്തിരമായി പൂർത്തിയാക്കാൻ നിർദ്ദേശിച്ചു. കിലയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികൾ
നവംബറിൽ ഹിമാചൽ പ്രദേശിലേക്ക് പഠനയാത്ര നടത്തുന്നതിന്റെ തുടർ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അഡീഷണൽ ആക്ഷൻ പ്ലാൻ അംഗീകരിച്ചു. ജില്ലാ പഞ്ചായത്തിന്റെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ബൈലോ പരിഷ്‌കരിക്കാനും തീരുമാനമായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.