കോഴിക്കോട് : സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ കോഴിക്കോട് കോർപ്പറേഷൻ തല സംഘാടക സമിതി രൂപീകരിച്ചു. മേയർ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് , വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.രേഖ, മറ്റ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ ,കൗൺസിലർമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗങ്ങൾ, കോർപ്പറേഷൻ തല സ്പോർട്സ് കൗൺസിൽ അംഗംങ്ങൾ,ഡെപ്യൂട്ടി കളക്ടർ അനിതകുമാരി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, കായിക അദ്ധ്യാപകർ, യുവജന ക്ഷേമ ബോർഡ് അംഗങ്ങൾ,യുവജന ക്ലബ് ഭാരവാഹികൾ, സി.ഡി. എസ്, എ.ഡി.എസ് ചെയർപേഴ്സൺമാർ തുടങ്ങിയവർ പങ്കെടുത്തു. കോർപ്പറേഷൻ സെക്രട്ടറി കെ. യു.ബിനി നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |