കോഴിക്കോട് : നൈനാംവളപ്പ് കോതി ബീച്ചിനടുത്ത് കടൽ ഉൾവലിഞ്ഞു. ഇന്നലെ വൈകിട്ടാണ് 50 മീറ്ററോളം കടൽ ഉൾവലിഞ്ഞത്. അപൂർവമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. കടൽ ഉൾവലിഞ്ഞ ഭാഗം കുളം പോലെ കെട്ടിനിൽക്കുകയാണ്. തിരകളോ മറ്റോ ഈ ഭാഗത്തില്ല. കരയിലേക്ക് ചെളിയും മാലിന്യങ്ങളും അടിഞ്ഞുകൂടിയിട്ടുണ്ട്. സംഭവമറിഞ്ഞ് നിരവധി പേരാണ് കോതി ബീച്ചിലെത്തിയത്. നേരത്തെ സുനാമി ഉണ്ടായ സമയത്തും ഓഖി ചുഴലിക്കാറ്റിന്റെ സമയത്തും കടൽ ഉൾവലിഞ്ഞിരുന്നു. അതേസമയം പ്രദേശത്ത് സുനാമി മുന്നറിയിപ്പില്ലെന്ന് ജില്ലാ കളക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ജാഗ്രത പുലർത്തണമെന്നും ഈ ഭാഗത്തേക്ക് പ്രവേശിക്കരുതെന്നും ജില്ലാഭരണകൂടം മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |