മുക്കം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഉമർ ഫൈസി മുക്കത്തിനെ ജൻമനാട് ആദരിച്ചു. എസ്.കെ.എസ്.എസ്.എഫ് കുമാരനെല്ലൂർ യൂനിറ്റ് കമ്മിറ്റി കുമാരനെല്ലൂർ സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ച പരിപാടി എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി ഉദ്ഘാടനം ചെയ്തു. നുഹുമാൻ കുമാരനെല്ലൂർ അദ്ധ്യക്ഷത വഹിച്ചു. സുന്നി മഹല്ല് ഫെഡറേഷൻ ജില്ല ജന.സെക്രട്ടറി സലാം ഫൈസി മുക്കം, ജില്ലാ പഞ്ചായത്ത് അംഗം മുക്കം മുഹമ്മദ്, കോൺഗ്രസ് മുക്കം ബ്ലോക്ക് പ്രസിഡന്റ് എം.ടി.അഷ്റഫ്, സി.പി.എം തിരുവമ്പാടി ഏരിയ കമ്മിറ്റി അംഗം മാന്ത്ര വിനോദ്, സുധീർഖാൻ ഫൈസി, ജംഷിദ് ഒളകര, അബ്ദുറഹിമാൻ ബാഖവി, കെ.അബ്ദുറഹിമാൻ, കെ.പി.ആലിക്കുട്ടി, ഷബീർ മുസ്ലിയാർ, ഫൈസൽ ആനയാംകുന്ന്, നൗഫൽ ഫൈസി കീലത്ത് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |