കുറ്റ്യാടി: ഇന്ത്യയുടെ ഭരണഘടന മൂല്യങ്ങളും മതേതരത്വവും സംരക്ഷിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ കോർപ്പറേറ്റുകൾക്ക് അടിയറ വെക്കാതിരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി എൻ.സി.പി കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഴ്, എട്ട് തിയതികളിൽ വാഹന പ്രചാരണ ജാഥ നടത്തും. എൻ.സി.പി കുറ്റ്യാടി ബ്ലോക്ക് പ്രസിഡന്റ് ടി.കെ.രാഘവൻ നയിക്കുന്ന ജാഥ ഏഴിന് വൈകിട്ട് അഞ്ചിന് ആയഞ്ചേരിയിൽ ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്യും. 8ന് വൈകിട്ട് 5.30ന് കക്കട്ട് ടൗണിൽ സമാപിക്കും. സമാപന സമ്മേളനം വനംമന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ കെ.കെ.നാരായണൻ, ടി.കെ.രാഘവൻ, കുനിയിൽ രാഘവൻ, പി.എം.വിശ്വനാഥൻ, തായന ശശി, കെ.വി.ചന്ദ്രദാസ്, ഒ.രാമചന്ദ്രൻ ,കെ കെ.സതീഷ്, മുഹമ്മദ്നജീൽ, വി.വി കൃഷ്ണൻ എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |