കോഴിക്കോട്: ബേബി മെമ്മോറിയൽ നഴ്സിംഗ് കോളേജിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് നാളെ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ ദേശീയ ഗവേഷണ കോൺഫറൻസ് നടത്തും. രാവിലെ 9 ന് കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല ഗവേഷണ വിഭാഗം ഡീൻ ഡോ.കെ.എസ്.ഷാജി ഉദ്ഘാടനം ചെയ്യും. ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ഡയറക്ടർ ഡോ.വിനീത് എബ്രഹാം അദ്ധ്യക്ഷത വഹിക്കും. 300 ഓളം പേർ കോൺഫറൻസിൽ പങ്കെടുക്കും. നവംബർ, ഡിസംബർ മാസങ്ങളിലായി വിവിധ വിദ്യാഭ്യാസ, ഗവേഷണ പ്രഭാഷണ പരിപാടികൾ ഇന്റർ കോളേജ് കലാ-കായിക മത്സരങ്ങൾ, പൂർവ വിദ്യാർത്ഥി സംഗമം എന്നിവ സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ പ്രൊഫ.എസ്.ബിന്ദു, പ്രൊഫ. സോയ കാട്ടിൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |