ഉള്ള്യേരി: ഒള്ളൂർപുത്തൂർവട്ടം സി.പി.എം ബ്രാഞ്ച് ഓഫീസിനുവേണ്ടി നിർമിച്ച കേളുഏട്ടൻ സ്മാരകമന്ദിരം സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കെ.കെ.ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗവർണർ പക്വതയില്ലാതെയാണ് പെരുമാറുന്നതെന്നും ലെജിസ്ലേച്ചറിന്റെ പങ്ക് ആർക്കും അട്ടിമറിക്കാൻ അധികാരമില്ലെന്നും അവർ പറഞ്ഞു. ലോക്കൽ സെക്രട്ടറി ഇ.എം. ദാമോദരൻ അദ്ധ്യക്ഷനായി. മുൻ ഏരിയാ കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ ടി.കെ കുഞ്ഞികൃഷ്ണൻ പതാകയുയർത്തി. പി.കെ.മൊയ്തീൻകുട്ടി സ്മാരകഹാൾ ഏരിയാസെക്രട്ടറി ഇസ്മയിൽ കുറുമ്പൊയിൽ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം ഒള്ളൂർ ദാസൻ, പഞ്ചായത്ത് പ്രസിഡന്റ് സി.അജിത, വൈസ് പ്രസിഡന്റ് എൻ.എം ബാലരാമൻ, വാർഡ് മെമ്പർ വി.എം പവിത്രൻ എന്നിവർ പ്രസംഗിച്ചു. നിർമ്മാണ കമ്മിറ്റി സെക്രട്ടറി പി.നാസർ സ്വാഗതവും, ടി.എം.സത്യൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |