കോഴിക്കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് നേരെ തിരുവനന്തപുരത്തുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കമ്മിഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. അരയിടത്ത് പാലം ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് കമ്മിഷണർ ഓഫീസ് പരിസരത്ത് പൊലീസ് തടഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ഇ. പ്രശാന്ത് കുമാർ, എം.മോഹനൻ, മേഖലാ സെക്രട്ടറി അജയ് നെല്ലിക്കോട്, ജില്ലാ സെക്രട്ടറിമാരായ പ്രശോഭ് കോട്ടൂളി, ടി.രനീഷ്, സംസ്ഥാന സമിതി അംഗം സതീഷ് പാറന്നൂർ, യുവമോർച്ച ജില്ലാ പ്രസിഡന്റ് ജുബിൻ ബാലകൃഷ്ണൻ, മണ്ഡലം പ്രസിഡന്റുമാരായ സി.പി.വിജയകൃഷ്ണൻ, പി.സി.അഭിലാഷ്, കെ.ഷൈബു, കോർപ്പറേഷൻ കൗൺസിലർ സി.എസ് സത്യഭാമ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |