കോഴിക്കോട് : ലോക പ്രമേഹ ദിനത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്ക് ജീവിത ശൈലീ രോഗ നിർണയ ക്യാമ്പ് നടത്തി. ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്തു. അഡീഷണൽ ഡി.എം.ഒ ഡോ.എം.പീയുഷ് അദ്ധ്യക്ഷത വഹിച്ചു. പ്രമേഹം, ബി.പി, ബി.എം.ഐ തുടങ്ങിയവ പരിശോധിച്ച് ജീവനക്കാർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. ഡയറ്റീഷൻ, ഫിസിയോ തെറാപ്പിസ്റ്റ് എന്നിവരുടെ സേവനങ്ങളും ക്യാമ്പിൽ ലഭ്യമാക്കി. എൻ.ഡി.സി വിഭാഗം ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന മെഡിക്കൽ സംഘം ക്യാമ്പിന് നേതൃത്വം നൽകി. ജീവതാളം നോഡൽ ഓഫീസർ ഡോ.നീതു ജോൺ, എൻ.എച്ച്.എം കൺസൾട്ടന്റ് ദിവ്യ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |