SignIn
Kerala Kaumudi Online
Friday, 19 April 2024 1.26 PM IST

@ മൂരാട് പാലത്തിൽ ഗതാഗത നിയന്ത്രണം 18 മുതൽ 25 വരെ വഴി തിരിച്ചുവിടും

moorad
moorad

വടകര: ദേശീയപാത വികസനത്തിന്റെ ഭാഗമായി മൂരാട് പുതിയ പാലത്തിന്റെ ഗർഡറുകൾ സ്ഥാപിക്കുന്നതിനാൽ നവം. 18 മുതൽ 25 വരെ പാലം വഴിയുള്ള ഗതാഗതം നിയന്ത്രിക്കും. നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി ഗതാഗതം നിയന്ത്രിക്കണമെന്ന എൻ.എച്ച്.എ.ഐയുടെ ആവശ്യപ്രകാരമാണ് തീരുമാനം. ഗതാഗതം സുഗമമാക്കാൻ ദിശാ ബോർഡുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കും.

കൂടുതൽ തൊഴിലാളികളെയും യന്ത്രസാമഗ്രികളും പ്രയോജനപ്പെടുത്തി സമയബന്ധിതമായി പാലം പ്രവൃത്തി പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി നിർദ്ദേശിച്ചു. യാത്രക്കാരുമായി വരുന്ന വാഹനങ്ങൾക്ക് എല്ലാ ദിവസവും രാവിലെ എട്ട് മണി മുതൽ 11 വരെയും വൈകിട്ട് മൂന്ന് മുതൽ ആറ് മണി വരെയും മൂരാട് പാലത്തിൽ പ്രവേശിക്കാം. വാഹനം വഴിതിരിച്ചുവിടുന്ന സമാന്തര റോഡുകൾ പൊതുമരാമത്ത് റോഡ് വിഭാഗം അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്നും കളക്ടർ നിർദ്ദേശിച്ചു.

പാലത്തിൽ പ്രവേശനം ( യാത്രാ വാഹനം മാത്രം )

രാവിലെ 8 മണി മുതൽ 11 വരെ

വൈകിട്ട് മൂന്ന് മുതൽ ആറ് വരെ

വാഹനങ്ങൾ പോകേണ്ടത്

ചരക്ക് വാഹനങ്ങൾ

തലശേരി- കോഴിക്കോട്

തലശ്ശേരിയിൽ നിന്ന് കോഴിക്കോടേക്ക് വരുന്ന വാഹനങ്ങൾ പെരിങ്ങത്തൂർ -നാദാപുരം -കുറ്റ്യാടി- പേരാമ്പ്ര- ഉള്ളിയേരി- അത്തോളി- പൂളാടിക്കുന്ന് വഴി കോഴിക്കോട് നഗരത്തിൽ പ്രവേശിക്കണം.

കോഴിക്കോട് -തലശേരി

കോഴിക്കോട് ഭാഗത്തു നിന്ന് തലശ്ശേരിയിലേക്ക് വരുന്ന വാഹനങ്ങൾ പൂളാടിക്കുന്ന്- അത്തോളി- ഉള്ള്യേരി - പേരാമ്പ്ര- കുറ്റ്യാടി -നാദാപുരം -പെരിങ്ങത്തൂർ വഴി തലശ്ശേരിയിൽ പ്രവേശിക്കണം.

യാത്രാ വാഹനങ്ങൾ

വടകര- പയ്യോളി

വടകരയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വടകര- പണിക്കോട്ടി റോഡ്- മണിയൂർ ഹൈസ്‌കൂൾ- തുറശ്ശേരി മുക്ക്- തുറശ്ശേരിക്കടവ് പാലം- കീഴൂർ ശിവക്ഷേത്രം ജംഗ്ഷൻ വഴി പയ്യോളിയിൽ പ്രവേശിക്കണം.

പയ്യോളി- വടകര

പയ്യോളി ഭാഗത്തുനിന്ന് വടകരയിലേക്ക് പോകുന്ന യാത്രാ വാഹനങ്ങൾ പയ്യോളി തച്ചൻകുന്ന് -അട്ടക്കുണ്ട് പാലം- ബാങ്ക് റോഡ് വഴി വടകര ടൗണിൽ പ്രവേശിക്കണം.

സ്വകാര്യ ലോക്കൽ ബസുകൾ

കൊയിലാണ്ടിയിൽ നിന്ന് വടകരയിലേക്കുള്ള സ്വകാര്യ ലോക്കൽ ബസുകൾ ഇരിങ്ങൽ ഓയിൽ മിൽ ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കി തിരികെ പോകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.