കുന്ദമംഗലം: ദുരിത കയത്തിലേക്ക് കേരളത്തെ തള്ളിവിടുന്ന ജനദ്രോഹ സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തെരുവ് വിചാരണ സംഘടിപ്പിച്ചു. കുന്ദമംഗലം പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പ്രതിഷേധം കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം.നിയാസ് ഉദ്ഘാടനം ചെയ്തു. അഡ്വ. മുഹമ്മദ് ദിഷാൽ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മണിലാൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.വി.സംജിത്ത്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലുളി, എം.പി കേളുക്കുട്ടി, ഷൗക്കത്തലി, എടക്കുനി അബ്ദുറഹ്മാൻ, സി.പി.രമേശൻ, എ.പി.വിജയൻ. ജിജിത്ത് പൈങ്ങോട്ടുപുറം എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |