നരിക്കുനി: ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ അണിചേരാൻ ജെ.ആർ.സി കേഡറ്റുകൾ ദീപം തെളിയിച്ച് പ്രതിജ്ഞയെടുത്തു. ജീവിതമാണ് ലഹരി എന്ന സന്ദേശം പകർന്നു കൊണ്ട് കൊടുവള്ളി ഉപജില്ലയിലെ ജൂനിയർ റെഡ്ക്രോസ് കേഡറ്റുകൾക്കായി നരിക്കുനി ഗവ. ഹൈസ്ക്കൂളിൽ സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാമ്പ് 'സർവൈവൽ 2022' നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. സലീം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് സി.പി ഷരീഫ അദ്ധ്യക്ഷത വഹിച്ചു. കൊടുവള്ളി എ.ഇ.ഒ അബ്ദുൾഖാദർ വർക്ക് ബുക്ക് പ്രകാശനം ചെയ്തു. നരിക്കുനി ഹൈസ്കൂൾ പ്രധാനദ്ധ്യാപിക കെ.കെ.ആസ്യ, പി.ടി.എ പ്രസിഡന്റ് ബാലഗോപാലൻ, ഗ്രാമപഞ്ചായത്ത് അംഗം അനിൽകുമാർ, ജെ.ആർ.സി ജില്ലാ സെകട്ടറി സിന്ധുസൈമൺ, കെ.കെ.രാജേന്ദ്രകുമാർ, മുസ്തഫ അബ്ദുൾ റഷീദ്, ഇൽയാസ് എം.പി, എന്നിവർ പ്രസംഗിച്ചു. ക്യാമ്പ് ഡയറക്ടർ പി.അബ്ദുറഹിമാൻ സ്വാഗതവും നഫീസ നന്ദിയും പറഞ്ഞു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |