കടലുണ്ടി: കടലുണ്ടി ഫുട്ബോൾ ആസ്വദക സംഘം വേൾഡ് കപ്പ് ഫുട്ബോൾ 2022ന്റെ ഭാഗമായി പഴയകാല ഫുട്ബോൾ പ്രതിഭകളെ ആദരിച്ചു. ജില്ലാപഞ്ചായത്ത് അംഗം പി.ഗവാസ് ഉപഹാരങ്ങൾ നൽകി. കടലുണ്ടി ഗ്രാമപഞ്ചായത്തിലെ ഫുട്ബോൾ മേഖലയ്ക്ക് സമഗ്ര സംഭാവനകൾ നൽകിയ ഫുട്ബോൾ താരങ്ങളായ അണ്ടിശ്ശേരി പുരുഷോത്തമൻ, അരിമ്പിടാവിൽ നാരായണൻ, ആലംമ്പറ്റ് രാജേന്ദ്രൽ , പഞ്ചായത്തിലെ മുൻകാല മികച്ച ഫുട്ബോൾ താരങ്ങളായ അരവിന്ദൻ കൂർമ്മന്തറ, (മണ്ണൂർ), കെ.എം. ഉണ്ണിക്കൃഷ്ണൻ (പ്രബോധിനി ), അശോൻ പുഴക്കൽ (വടക്കുംമ്പാട് ) ,വി.മജീദ് (ചാലിയം ) , ബാബുരാജ് തൈക്കൂട്ടത്തിൽ (കടലുണ്ടി ), പ്രേമൻ മേഘ (കടലുണ്ടി ) , കെ.സി.ഇസ്മയിൽ (ചാലിയം ), വി.പി. ഗോപാലകൃഷ്ണൻ (വട്ടപ്പറമ്പ് ) ,പി.വി.ഹംസ (കടലുണ്ടിക്കടവ്) ,സി.വി.ബാവ ( ചാലിയം ) എന്നിവരെയാണ് ആദരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |