കുറ്റ്യാടി: ജില്ല പഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് വനിതകളുടെ ഉന്നമനത്തിനായി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച വനിത ഹോസ്റ്റൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഒ.ടി. നഫീസ, വി.കെ .റീത്ത, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എൻ.കെ ലീല , എം.പി കുഞ്ഞിരാമൻ, ലീബ സുനിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ഒ.ദിനേശൻ, കൈരളി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ടി. പ്രജുകുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |