SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.04 PM IST

ചാലിയാർ റിവർ പാഡിൽ സമാപിച്ചു ശേഖരിച്ചത് 1350 കിലോ മാലിന്യങ്ങൾ

lockel
ചാലിയാറില്‍ നടന്ന ദീര്‍ഘദൂര കയാക്കിങ് യാത്രയില്‍ നിന്ന്

രാമനാട്ടുകര :ചാലിയാറിനെ സംരക്ഷിക്കാനും ജലസാഹസിക വിനോദത്തെ പ്രോത്സാഹിപ്പിക്കാനുമായി നടത്തിയ

ഏഷ്യയിലെ രണ്ടാമത്തെ ദീർഘദൂര കയാക്കിംഗ് ബോധവത്കരണ യാത്ര ചാലിയാർ റിവർ പാഡിൽ സമാപിച്ചു.

ഇന്ത്യ, റഷ്യ, ഓസ്‌ട്രേലിയ, സിംഗപ്പൂർ, ജർമ്മനി, യു.കെ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്ന് നൂറോളം ആളുകളാണ് മൂന്നു ദിവസത്തെ യാത്രയിൽ പങ്കെടുത്തത്. എട്ട് പേർ വനിതകളായിരുന്നു. ചാലിയാറിലൂടെ സംഘം 68 കിലോമീറ്റർ സഞ്ചരിച്ച് 1350 കിലോഗ്രാം മാലിന്യം ശേഖരിച്ചു. വിവിധ തരം കയാക്കുകളിലും സ്റ്റാൻഡ് അപ്പ് പാഡിലിലും പായ് വഞ്ചിയിലുമായിട്ടായിരുന്നു യാത്ര. റഷ്യൻ കയാക്കിംഗ് താരം ആന്റൺ സെഷ്നിക്കോവാണ് യാത്ര നയിച്ചത്. ഇന്ത്യൻ സെയിലിംഗ് താരവും ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവുമായ ശ്വേത ഷെർവെഗറും ചാലിയാർ റിവർ പാഡിലിൽ പങ്കെടുത്തു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെല്ലിഫിഷ് വാട്ടർ സ്‌പോർട്സ് ക്ലബ്ബാണ് യാത്ര നടത്തിയത്. കേരള ടൂറിസം ഡിപ്പാർട്ട്‌മെന്റ്, ഡെക്കാത്ത്‌ലോൺ, യോലോ, കോഴിക്കോട് പാരഗൺ റസ്റ്ററന്റ്, കേരള എനർജി മാനേജ്‌മെന്റ് സെന്റർ എന്നിവരുടെ സഹകരണത്തോടെയായിരുന്നു യാത്ര.

ശേഖരിച്ച മാലിന്യങ്ങൾ ഗ്രീൻ വേംസിന്റെ സഹകരണത്തോടെ പുന:ചംക്രമണത്തിന് അയയ്ക്കുമെന്ന് ജെല്ലിഫിഷ് വാട്ടർ സ്‌പോർട്സിന്റെ സ്ഥാപകൻ കൗഷിക്ക് കോടിത്തോടിക പറഞ്ഞു. പുഴയിൽ നിന്ന് ശേഖരിച്ച മാലിന്യത്തിന്റെ തോത് നാട്ടുകാരെയും കുട്ടികളെയും ജനപ്രതിനിധികളെയും ബോധ്യപ്പെടുത്തി. ചാലിയാറിന്റെ സമീപ പ്രദേശങ്ങളിലുള്ള വിവിധ സ്‌ക്കൂളുകളിലെ വിദ്യാർത്ഥികൾക്കായി നദീസംരക്ഷണത്തെക്കുറിച്ച് ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു. നാട്ടുകാർക്കും കുട്ടികൾക്കും വിവിധ തരം ജല കായിക വിനോദങ്ങളും പരിചയപ്പെടുത്തി.

ഇന്നലെ ചെറുവണ്ണൂരിലെ ജെല്ലിഫിഷ് വാട്ടർ സ്‌പോർട്സ് ക്ലബ്ബിൽ യാത്ര സമാപിച്ചു. യാത്രയിലുടനീളം ഊഷ്മളമായ സ്വീകരണമാണ് കയാക്കിംഗ് സംഘം ഏറ്റുവാങ്ങിയത്. ഊർക്കടവിൽ ബേപ്പൂർ കോസ്റ്റ്ഗാർഡിന്റെ അഞ്ചംഗ സംഘവും കയാക്കിംഗ് സംഘത്തോടൊപ്പം ചേർന്നു. മണക്കടവിൽ കയാക്കിംഗ് സംഘത്തിന് ആശംസകൾ നേരാൻ ജില്ലാ കളക്ടർ ഡോ.എൻ തേജ് ലോഹിത് റെഡിയും എത്തിയിരുന്നു. ജെല്ലിഫിഷ് വാട്ടർ സ്‌പോർട്സ് ക്ലബ്ബിൽ നടന്ന സമാപന സമ്മേളനത്തിൽ റഷ്യൻ കയാക്കിംഗ് താരം ആന്റൺ സെഷ്നിക്കോവ്, ഇന്ത്യൻ സെയിലിംഗ് താരം ശ്വേത ഷെർവെഗർ, ജെല്ലിഫിഷ് വാട്ടർ സ്‌പോർട്സിന്റെ സ്ഥാപകൻ കൗഷിക്ക് കോടിത്തോടിക, മാനേജിങ് ഡയറക്ടർ റിൻസി ഇക്ബാൽ, ജനറൽ മാനേജർ സുബി ബോസ് എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.