SignIn
Kerala Kaumudi Online
Saturday, 20 April 2024 3.14 AM IST

കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പ്രീ പ്രൈമറി വിദ്യാഭ്യാസം നൽകും: മന്ത്രി മുഹമ്മദ് റിയാസ് 

naduvattam
നടുവട്ടം ഗവ. യു.പി സ്കൂളിൽ തയ്യാറാക്കിയ മോഡൽ പ്രീ പ്രൈമറി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: കാലത്തിന്റെ മാറ്റത്തിനനുസരിച്ച് കുട്ടികൾക്ക് പ്രീ പ്രൈമറി വിദ്യാഭ്യാസം നൽകണമെന്നതാണ് സർക്കാർ നയമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നടുവട്ടം ഗവ.യു.പി. സ്‌കൂളിൽ നവീകരിച്ച മോഡൽ പ്രീ പ്രൈമറിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
പ്രീ പ്രൈമറി വിദ്യാഭ്യാസം ശിശു കേന്ദ്രീകൃതമാകേണ്ടതുണ്ട്. പാഠപുസ്തകത്തിനപ്പുറം അറിവ് കുട്ടികൾക്ക് പകരാനാകണം. ഭാവിയിൽ നാടിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കാൻ കുട്ടികളെ പ്രാപ്തരാക്കേണ്ടതുണ്ട്. വൈവിദ്ധ്യമാർന്ന നിലയിൽ അറിവിന്റെ ലോകത്തേക്ക് കടക്കുന്നതോടൊപ്പം കുട്ടികൾക്ക് മാനസികോല്ലാസം ഉറപ്പു വരുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. സമഗ്ര ശിക്ഷ കേരള അനുവദിച്ച പത്തുലക്ഷം രൂപ വിനിയോഗിച്ചാണ് സ്‌കൂളിലെ മോഡൽ പ്രീ പ്രൈമറി നവീകരിച്ചത്.

നഗരാസൂത്രണ സ്ഥിരംസമിതി ചെയർപേഴ്‌സൺ കെ.കൃഷ്ണകുമാരി അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.കെ.ഡി. പി. ഒ. പ്രമോദ് പദ്ധതി വിശദീകരിച്ചു. വാർഡ് കൗൺസിലർമാരായ കെ.സുരേശൻ, എം.ഗിരിജ , വാടിയിൽ നവാസ്, കോഴിക്കോട് സൗത്ത് യു.ആർ.സി ബി .പി സി. വി.പ്രവീൺകുമാർ, പി.ടി.എ പ്രസിഡന്റ് പി. രാജേഷ്, എം. പി.ടി.എ ചെയർപേഴ്‌സൺ പി.പി.ഫസ്‌ലിയ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു. പ്രധാനദ്ധ്യാപകൻ എ.എം. മനോജ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.പി.റഫീഖ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.