മുക്കം: "ശാസ്ത്രം ജനനന്മയ്ക്ക് ശാസ്ത്രം നവകേരളത്തിന് " എന്ന മുദ്രാവാക്യമുയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന വികസന പദയാത്രയ്ക്ക് സ്വീകരണം നൽകാൻ സംഘാടകസമിതി രൂപീകരിച്ചു. മണാശ്ശേരി, മുക്കം, പന്നിക്കോട് കേന്ദ്രങ്ങളിലാണ് സ്വീകരണം. ലിന്റോ ജോസഫ് എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. മുക്കം നഗരസഭാ ചെയർമാൻ പി.ടി.ബാബു, എ.പി.പ്രേമാനന്ദ്, ടി.പി.വിശ്വനാഥൻ,വിജീഷ് പരവരി, സി.ദേവരാജൻ എന്നിവർ പ്രസംഗിച്ചു. അഡ്വ.പി.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. അലിഹസൻ സ്വാഗതവും പി.സ്മിന നന്ദിയും പറഞ്ഞു. ഭാരവാഹികളായി പി.ടി.ബാബു (ചെയർമാൻ), ഇ.സത്യനാരായണൻ, അഡ്വ.പി. കൃഷ്ണകുമാർ, എൻ.ബി.വിജയകുമാർ (വൈസ്.ചെയർമാൻമാർ), കെ.കെ. അലി ഹസ്സൻ(ജനറൽ കൺവീനർ), കെ.രാമചന്ദ്രൻ, പി.സ്മിന, പി.പി.മജീദ് (കൺവീനർമാർ), പി.എൻ. അജയൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |