കോഴിക്കോട്: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് കോഴിക്കോട് മേഖലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഏകദിന ചിത്രരചനാ ക്യാമ്പ് ചിത്രകാരൻ പോൾ കല്ലാനോട് ഉദ്ഘാടനം ചെയ്തു. ബീച്ച് ആശുപത്രിക്ക് സമീപത്തെ മൊയ്തു മൗലവി സ്മാരക ദേശീയ സ്വാതന്ത്ര്യ സമരചരിത്ര മ്യൂസിയത്തിലാണ് വിദ്യാർത്ഥികൾക്കായി ക്യാമ്പ് സംഘടിപ്പിച്ചത്. ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളിച്ചു നടത്തിയ ക്യാമ്പിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഹയർ സെക്കൻഡറി ഹൈസ്കൂൾ വിദ്യാർത്ഥികളാണ് പങ്കെടുത്തത്. വിദ്യാർത്ഥികളുടെ സൃഷ്ടികൾ എക്സിബിഷനിലൂടെ പ്രദർശിപ്പിക്കും. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ടി. ശേഖർ അദ്ധ്യക്ഷത വഹിച്ചു. ചിത്രകാരി ശ്രീജ പള്ളം കുട്ടികളുമായി സംവദിച്ചു. ലളിതകലാ അക്കാദമി നിർവാഹക സമിതി അംഗവും ചിത്രകാരനുമായ സുനിൽ അശോകപുരം ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |