വടകര: സഹോദയ സ്കൂൾ 9ാമത് ബാഡ്മിന്റൺ ടൂർണമെന്റ് പാക്കയിൽ അൾട്ടിമേറ്റ്സ് സ്പോർട്സ് അക്കാദമിയിൽ വടകര ഡിവൈ.എസ്.പി ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. വടകര സഹോദയയുടെ കീഴിലുള്ള 13 ഓളം സ്ക്കൂളിലെ വിദ്യാർത്ഥികളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. വടകര സഹോദയ്ക്ക് വേണ്ടി അമൃത പബ്ലിക്ക് സ്കൂൾ പതിയാരക്കരയും എം.ഒ.എസ് പബ്ലിക്ക് സ്കൂൾ ഓർക്കാട്ടേരിയുമാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. റാണി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഗീതലക്ഷ്മി സത്യനാഥൻ അദ്ധ്യക്ഷത വഹിച്ചു. സ്മിത നമ്പ്യാർ, രാജൻ എന്നിവർ പ്രസംഗിച്ചു. ഫാത്തിമത്തുൽ സന സ്വാഗതവും സിമോണ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |