SignIn
Kerala Kaumudi Online
Friday, 19 April 2024 6.37 PM IST

ബാലശാസ്ത്ര കോൺഗ്രസ്: കോഴിക്കോട് നിന്ന് 16 പ്രോജക്ടുകൾ

science
ബാലശാസ്ത്ര കോൺഗ്രസ്

കോഴിക്കോട് : കേന്ദ്ര ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ സംസ്ഥാനതല മത്സരത്തിലേക്ക് കോഴിക്കോട് ജില്ലയിൽ നിന്ന് 16 പ്രൊജക്ടുകൾ തെരഞ്ഞെടുത്തു. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് സി.ഡബ്ല്യു.ആർ.ഡി.എമ്മിൽ നടന്ന ജില്ലാതല മത്സരത്തിൽ അവതരിപ്പിച്ച 123 പ്രൊജക്ടുകളിൽ നിന്നാണ് 16 എണ്ണം തെരഞ്ഞെടുത്തത്.
സി.ഡബ്ല്യു.ആർ.ഡി.എം. എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ് പി. സാമുവൽ ഉദ്ഘാടനം ചെയ്തു. സ്മാർട്ട് എനർജി പ്രോഗ്രം കോഴിക്കോട് ജില്ലാ കോ ഓർഡിനേറ്റർ എം.എ. ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. സ്മാർട്ട് എനർജി പ്രോഗ്രാം വടകര ജോയിന്റ് കോ ഓർഡിനേറ്റർ കെ. സതീശൻ, ദേശീയ ഹരിത സേന കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ കോ ഓർഡിനേറ്റർ രമേഷ് ബാബു പി. എന്നിവർ പ്രസംഗിച്ചു. ബാലശാസ്ത്ര കോൺഗ്രസ് ജില്ലാ കോ ഓർഡിനേറ്റർ പി. സിദ്ധാർത്ഥൻ സ്വാഗതവും റവന്യൂ സയൻസ് ക്ലബ് സെക്രട്ടറി പ്രശാന്ത് എം. നന്ദിയും പറഞ്ഞു.

@ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രൊജക്ടുകൾ


ജൂനിയർ വിഭാഗം കൃഷ്‌ണേന്ദു ഡി.എസ്. (ജി.ജി.എച്ച്.എസ്.എസ്, ബാലുശ്ശേരി), ഷെഫിൻ റോഷൻ (മർകസ് പബ്ലിക് സ്കൂൾ, കൊയിലാണ്ടി), വിനായക് ബി.എസ് (ചീനംവീട് യു.പി സ്‌കൂൾ), ആക്വില ജെബിൻ എ.കെ (ബ്ലോക്ക് റിസോഴ്‌സ് സെന്റർ, പേരാമ്പ്ര), അമാനി അമീൻ വി.പി (ജി.എച്ച്.എസ്.എസ്. കൊടുവള്ളി), നഷ പി

(ലിറ്റിൽ ഫ്‌ളവർ യു.പി. സ്‌കൂൾ, വേനപ്പാറ), ദിയൂഫ് മിൻഷാൽ ഇ (ജി.ജി.വി.എച്ച്.എസ്.എസ്. ഫറോക്ക്).
സീനിയർ വിഭാഗം ഭദ്ര വർമ്മ ആർ.കെ (ജി.ജി.എച്ച്.എസ്.എസ്. ബാലുശ്ശേരി), ദേവതീർത്ഥ (ബി.ആർ.സി. കുന്നുമ്മൽ), നീരജ് എൻ. (ജി.എച്ച്.എസ്.എസ്. അവിടനല്ലൂർ), ഐഡ എലിസബത്ത് ജോർജ് (സെന്റ് തോമസ് ഹൈസ്‌കൂൾ, കൂരാച്ചുണ്ട്), മാളവിക പി (എ.കെ.കെ.ആർ. എച്ച്.എസ്.എസ്. ഫോർ ഗേൾസ്, ചേളന്നൂർ), നൗറീൻ ഫാത്തിമ (ജി.ജി.എം.എച്ച്.എസ്.എസ്. ചാലപ്പുറം), ഗൗരി പ്രവീൺ (പ്രൊവിഡൻസ് ഗേൾസ് എച്ച്.എസ്.എസ്. നടക്കാവ്), പ്രാർത്ഥന ഘോഷ് ടി.വി (ജി.ജി.വി.എച്ച്.എസ്.എസ്. ഫറോക്ക്), അലൻ വർഗീസ് (ടി.എച്ച്.എസ്.എസ്. തിരുത്തിയാട് ഐ.എച്ച്.ആർ.ഡി).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.