കോഴിക്കോട് : 30ാമത് ദേശീയ ബാലശാസ്ത്ര കോൺഗ്രസ് സംസ്ഥാനതല മത്സരം എട്ട്, ഒമ്പത് തീയതികളിൽ കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡനിൽ നടക്കും. എട്ടിന് രാവിലെ 10ന് കോഴിക്കോട് സർവകലാശാല വൈസ് ചാൻസലർ പ്രൊ.എം.കെ ജയരാജ് നിർവഹിക്കും. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഉപാദ്ധ്യക്ഷനും സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ പ്രൊഫ.കെ.പി .സുധീർ അദ്ധ്യക്ഷത വഹിക്കും.
ജില്ലാതല മത്സരങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 108 പ്രോജക്ടുകളാണ് സംസ്ഥാനതലത്തിൽ അവതരിപ്പിക്കുന്നത്. സംസ്ഥാനതലത്തിൽ തെരഞ്ഞെടുക്കുന്ന 16 പ്രോജക്ടുകൾ ജനു. 27 മുതൽ 31 വരെ അഹമ്മദാബാദിൽ നടക്കുന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ അവതരിപ്പിക്കും. 10 മുതൽ 17 വയസ് വരെയുള്ള കുട്ടികളിൽ ശാസ്ത്രോബോധം വളർത്തുന്നതിനും നിത്യജീവിതത്തിൽ ശാസ്ത്രത്തെ ഉപയോഗിക്കുന്നതിനും വേണ്ടിയാണ് ബാലശാസ്ത്ര കോൺഗ്രസ് സംഘടിപ്പിക്കുന്നത്.
ഒമ്പതിന് വൈകിട്ട് മൂന്നിന് സമാപന സമ്മേളനം മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തൻ ഉദ്ഘാടനം ചെയ്യും. ദേശീയ തലത്തിലേക്ക് കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പ്രോജക്ടുകൾക്കുളള സമ്മാനദാനവും വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |