വടകര: സിദ്ധസമാജ സ്ഥാപകനും സിദ്ധവിശ്വാസികളുടെ ആത്മപിതാവുമായ സ്വാമി ശിവാനന്ദ പരമഹംസരുടെ ജന്മദിനമായ കാർത്തിക മഹോത്സവം സിദ്ധാശ്രമത്തിൽ ആഘോഷിച്ചു. എച്ച്.എ.എൽ ബാംഗ്ലൂർ റിട്ട. സീനിയർ മാനേജർ ബി.കെ. ആനന്ദ് ഉദ്ഘാടനം ചെയ്തു. സിദ്ധസമാജം സ്കൂൾ അദ്ധ്യാപിക ഡോ. എസ്.വി.പി. ഈശ്വരി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ഇ. ശശീന്ദ്രൻ (റിട്ട പ്രൊഫസർ, മടപ്പള്ളി കോളേജ്) ബ്രഹ്മശ്രീ. കെ. വിജയൻ മാസ്റ്റർ (റിട്ട. അദ്ധ്യാപകൻ, കുട്ടോത്ത്, വടകര) ബ്രഹ്മശ്രീ ആർ. ജഗത് ജ്യോതി ( റിട്ട. അക്കൗണ്ട് ഓഫീസർ ഐ.എസ്.ആർ.ഒ ബാംഗ്ലൂർ), ബി, സി. മൂർത്തി (വെല്ലൂർ, തമിഴ്നാട്), ബ്രഹ്മശ്രീ. പിണറായി ബാലകൃഷ്ണൻ (യോഗാചാര്യൻ, പിണറായി ) എന്നിവർ ആത്മതത്വപ്രഭാഷണം നടത്തി. അഡ്വ. ഇ. നാരായണൻ നായർ, ഡോ. കെ. സി. വിജയരാഘവൻ
(റിട്ട. പ്രൊഫസർ, ഗവ കോളേജ്, കൊയിലാണ്ടി) എന്നിവർ ആശംസകളർപ്പിച്ചു. എസ്. സനന്ദൻ
സ്വാഗതവും ബി. എസ്. ഗോപിനാഥൻ (സിദ്ധാശ്രമം, വടകര) നന്ദിയും പറഞ്ഞു.
കൊവിഡ് കാരണം രണ്ടു വർഷം ആഘോഷങ്ങൾ മുടങ്ങിയിരുന്നു. അതിനുശേഷം നടക്കുന്ന ആദ്യ കാർത്തിക മഹോത്സവത്തിന് വൻജന പങ്കാളിത്തമാണുണ്ടായത് . ആയിരങ്ങളാണ് രാവിലെ മുതൽ രാത്രി വൈകിയും ആശ്രമത്തിലെത്തിച്ചേർന്നത്. വിപുലമായ ഒരുക്കങ്ങളാണ് ഇതിനായി നടത്തിയത്. വിവിധ ശാഖാ ആശ്രമങ്ങളിലെ സിദ്ധവിശ്വാസികൾക്കൊപ്പം പൊതുജനങ്ങളും ആഘോഷത്തിൽ പങ്കാളികളായി. സിദ്ധവിശ്വാസികൾക്കും വിദ്യാർത്ഥികൾക്കുമായി പ്രത്യേക പ്രാർത്ഥനയും ആത്മതത്വ പ്രഭാഷണങ്ങളും നടന്നു. വിപുലമായ അന്നദാനവുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |