കുറ്റ്യാടി: വന്യമൃഗ ശല്യത്തിൽ നിന്നും കർഷകരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക ഐക്യവേദിയുടെ നേതൃത്വത്തിൽ കുറ്റ്യാടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസിലേക്ക് കർഷകർ മാർച്ചും ധർണയും നടത്തി. നിരവധി കർഷകർ പങ്കെടുത്ത മാർച്ച് കർഷക ഐക്യവേദി ചെയർമാൻ ദിനേശ് വളപ്പിൽ ഉദ്ഘാടനം ചെയ്തു. ബേബി ഇയ്യാലിൽ അദ്ധ്യക്ഷത വഹിച്ചു. കെ.ബാബുരാജ്, ശിവാനന്ദൻ പുലിയൂര്, ചെടിയൻകണ്ടി അബ്ദുല്ലഹാജി, കെ.പി കുമാരൻ, പി.അശോകൻ, കെ.ജയദേവ്, സലിം മുറിച്ചാണ്ടി, പവിത്രൻ വട്ടക്കണ്ടി, തോമസ് കൈതക്കുളം, ടിവി വത്സൻ വിൽസൺ തേരകത്തിങ്കൽ, മഠത്തിൽ പത്മനാഭൻ,ജി പി രാജീവൻ, വയലിൽ ജോർജ്, എം കെ സത്യൻ, പി സി സുനിൽ,വിജയൻ ചേലക്കാട്, എന്നിവർ നേതൃത്വം നൽകി. തുടർന്ന് ഭാരവാഹികൾ ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് നിവേദനം നൽകി. വന്യമൃഗ സംരക്ഷണ നിയമം കാലോചിതമായി ഭേദഗതി ചെയ്യണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |