മുക്കം: അജൈവ പാഴ്വസ്തുക്കൾ ഡിജിറ്റലായി ശേഖരിക്കുന്ന പദ്ധതിക്ക് മുക്കം നഗരസഭയിൽ തുടക്കമായി. സ്മാർട്ട് ഗാർബേജ് സിസ്റ്റം വഴി ക്യു.ആർ കോഡ് ഉപയോഗിച്ചാണ് അജൈവ മാലിന്യം ശേഖരിക്കുന്നത്. ഹരിത കർമസേന വീടുകളിൽ ചെന്ന് മാലിന്യം ശേഖരിക്കുകയും ഡിജിറ്റലായി രേഖപ്പെടുത്തുകയും ചെയ്യും. ക്യു.ആർ കോഡ് ഉപയോഗിച്ച് സ്കാൻ ചെയ്ത് പരാതികൾ അറിയിക്കാനും പണമടയ്ക്കാനും സാധിക്കും. പദ്ധതിയുടെ ഉദ്ഘാടനം കാഞ്ചനമാല നിർവഹിച്ചു. ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ വേണു കല്ലുരുട്ടി, വിശ്വനാഥൻ നികുഞ്ജം, വസന്തകുമാരി, സാറ കൂടാരം, ഫാത്തിമ കൊടപ്പന, എ.അബ്ദുൽ ഗഫൂർ, ഹെൽത്ത് ഇൻസ്പെക്ടർ രാജേന്ദ്രൻ, ഹരിത കർമ സേന സെക്രട്ടറി റീന എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |