SignIn
Kerala Kaumudi Online
Thursday, 25 April 2024 5.44 PM IST

ദുരന്ത ലഘൂകരണം: മോക് ഡ്രിൽ നാളെ

mockdrill
mockdrill

കോഴിക്കോട്: കാലവർഷത്തിനു മുന്നോടിയായുള്ള ദുരന്ത ലഘൂകരണ നടപടികളുടെ ഭാഗമായി നാളെ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും മോക് ഡ്രിൽ നടത്തും. ജില്ലയിലെ നാലു താലൂക്കുകളിലും ജില്ലാതലത്തിലും പ്രളയവുമായി ബന്ധപ്പെട്ടാണ് മോക് ഡ്രില്ലുകൾ സംഘടിപ്പിക്കുന്നത്. കോഴിക്കോട് താലൂക്കിൽ മാവൂർ പഞ്ചായത്തിലും താമരശ്ശേരി താലൂക്കിൽ കൊടുവള്ളി മുനിസിപ്പാലിറ്റിയിലും കൊയിലാണ്ടി താലൂക്കിൽ അരിക്കുളം പഞ്ചായത്തിലും വടകര താലൂക്കിൽ തിരുവള്ളൂർ പഞ്ചായത്തിലും മോക് ഡ്രില്ലുകൾ നടക്കും. ജില്ലാ തലത്തിൽ ഒളവണ്ണ പഞ്ചായത്തിലാണ് മോക് ഡ്രിൽ നടക്കുക.

പ്രളയം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള ജില്ലകളിൽ ഇവ എങ്ങനെ പ്രതിരോധിക്കാം എന്നത് സംബന്ധിച്ചാണ് മോക് ഡ്രില്ലുകൾ സംഘടിപ്പിക്കുന്നത്.

മോക് ഡ്രില്ലുകൾക്ക് മുന്നോടിയായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന തല ടേബിൾ ടോപ് എക്സസൈസ് നടത്തി. ജില്ലകളിൽ മോക്ക്ഡ്രിൽ നടത്തുന്നതിനാവശ്യമായ സജ്ജീകരണങ്ങൾ, വകുപ്പുകളുടെ പ്രവർത്തനങ്ങൾ, ഏകോപനം, ഒരുക്കങ്ങൾ, കൺട്രോൾ റൂം, ആശയവിനിമയ ഉപാധികളുടെ ഉപയോഗം തുടങ്ങിയവ വിലയിരുത്തി.

ആരോഗ്യം, റവന്യൂ, പൊലീസ്, എക്സൈസ്, ഫയർ ആൻഡ് റെസ്‌ക്യു, ഫിഷറീസ്, ജില്ലയിലും താലൂക്കുകളിലുമുള്ള ഐ. ആർ. എസ്‌ ഓഫീസർമാർ തുടങ്ങിയവർ സംസ്ഥാനതല ടേബിൾ ടോപ് എക്സസൈസിൽ പങ്കെടുത്തു.

കളക്ടറേറ്റ് വീഡിയോ കോൺഫെറൻസ് ഹാളിൽ ജില്ലാ കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഢി, എ.ഡി.എം സി.മുഹമ്മദ് റഫീഖ്, ഡെപ്യൂട്ടി കളക്ടർ അനിത കുമാരി, ജൂനിയർ സൂപ്രണ്ട് (ഡി.എം) ബിന്ദു, ജില്ലാതല ഐ ആർ എസ്‌ അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.