കുന്ദമംഗലം: അന്യം നിന്നുപോകുന്ന കിഴങ്ങ് വർഗങ്ങളുടെ വ്യാപനവും സംരക്ഷണവും ലക്ഷ്യമാക്കി തിരുവനന്തപുരം ശ്രീകാര്യം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെ സഹകരണത്തോടെ എൻ.ഐ.ടി ചേനോത്ത് ഗവ.സ്കൂളിൽ ട്യൂബർ ബാങ്ക് കിഴങ്ങുവിള പരിപോഷണ പദ്ധതിയ്ക്ക് തുടക്കമായി. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ എസ്.എം.സി ചെയർമാൻ പി.അജേഷിന് കപ്പത്തണ്ട് കൈമാറി ഉദ്ഘാടനം ചെയ്തു. ചാത്തമംഗലം പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പി.ടി.അബ്ദുറഹിമാൻ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.ജെ പോൾ, തിരുവനന്തപുരം സി.ടി.സി.ആർ.ഐ സീനിയർ സയന്റിസ്റ്റ് ഡോ. സൂസൺ ജോൺ, എൻ.ഐ.ടി പ്രൊഫസർ ഡോ.എ.സുജിത്ത്, പ്രധാനാദ്ധ്യാപകൻ ശുക്കൂർ കോണിക്കൽ , പി.ടി.എ ചെയർപേഴ്സൺ രജിത ചേനോത്ത്, പി.സത്യാനന്ദൻ, പി.എം.ഷൈബ, കെ.കെ.അബ്ദുൽ ഗഫൂർ, ഖദീജ പ്രിയദർശിനി , അശ്വതി എൻ. നായർ, പ്രീത പി പീറ്റർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |