നാദാപുരം: വളയം കുടുംബരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 'കുട്ടി ഡോക്ടർ 'പരിശീലന പരിപാടി ആരംഭിച്ചു. വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആറു ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം തൂണേരി
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി. വനജ നിർവഹിച്ചു. വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഏഴ് വിദ്യാലയങ്ങളിലെ 40 വിദ്യാർത്ഥികൾ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിന്ദു പുതിയോട്ടിൽ, വാർഡ് മെമ്പർ വി. പി. ശശിധരൻ, ഗഫൂർ എന്നിവർ പ്രസംഗിച്ചു. ഫാക്കൾട്ടി അംഗങ്ങളായ ഹെൽത്ത് ഇൻസ്പെക്ടർ ജയരാജൻ, ജോബിൻ എന്നിവർ പദ്ധതി വിശദീകരിച്ചു. ഹെൽത്ത് സൂപ്പർ വൈസർ വി.പി. സജീവൻ സ്വാഗതവും പബ്ലിക് ഹെൽത്ത് നഴ്സ് കെ. എൻ. ശോഭന നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |