നാദാപുരം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് നൂറ്റി മുപ്പത്തി എട്ടാമത് സ്ഥാപക ദിനം സേവാദൾ
നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലാച്ചിയിൽ ആഘോഷിച്ചു. കെ.പി.സി.സി. മെമ്പർ സി.വി. കുഞ്ഞികൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം സേവാദൾ പ്രസിഡന്റ് സുനിൽ കാവുന്തറ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. എ. സജീവൻ മുഖ്യാതിഥി ആയിരുന്നു. കെ.എം. രഘുനാഥ്, ഫസൽ മാട്ടാൻ, ജയേഷ് വാണിമേൽ, വി.കെ. ബാലമണി, വത്സല കുമാരി, വി. വി. സുരേഷ്, അനിൽ കുമാർ ഉമ്മത്തൂർ, ഷിജിൻ ലാൽ എന്നിവർ പ്രസംഗിച്ചു. കെ. സി. സന്തോഷ്, ആർ.സി. രാജൻ, കൃഷ്ണ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |