തൊട്ടിൽപാലം: വർദ്ധിച്ചുവരുന്ന ലഹരി മാഫിയക്കെതിരെയും അക്രമ പ്രവർത്തനങ്ങൾക്കെതിരെയും യുവാക്കൾക്ക് തൊഴിൽ നിഷേധിക്കുന്ന സർക്കാർ നയത്തിനെതിരെയും മുസ്ലിം യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റവിചാരണ യാത്ര നടത്തി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ പതാക കൈമാറി പ്രസംഗിച്ചു. കെ.എം ഹംസ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലീംലീഗ് പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. എ.എഫ് റിയാസ് മുഖ്യപ്രഭാഷണം നടത്തി ,അജ്മൽ തങ്ങൾസ്, ഒ.മുനീർ,വി.വി സഫീർ,അറഫാത്ത് വളയം, മണക്കര സൂപ്പി, സി.എച്ച് സെയ്തലവി, വി.സൂപ്പി,റാഷിക് ചങ്ങരംകുളം,കെ. പി ഷംസീർ, കെ.സുനീർ, സലാം പശുക്കടവ്, സി കെ റാഷിദ്, നിസാം.കെ എന്നിവർ പ്രസംഗിച്ചു. ഇ.ഹാരിസ് സ്വാഗതവും സി.ഫാസിൽ നന്ദിയും പറഞ്ഞു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |