വടകര: പെൻഷൻ പരിഷ്കരണ കുടിശ്ശിക ഒറ്റത്തവണയായി ഈ സാമ്പത്തിക വർഷം തന്നെ അനുവദിക്കണമെന്ന് കെ.എസ്.എസ്. പി. യു. കുരിക്കിലാട് യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. വൈക്കിലശ്ശേരി യു.പി സ്കൂളിൽ നടന്ന സമ്മേളനത്തിൽ രക്ഷാധികാരി ടി കെ. കുഞ്ഞിക്കണാരൻ പതാകയുയർത്തി. ചോറോട് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. കെ.പി. ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ടി.രമണി, ബ്ലോക്ക് കമ്മിറ്റി അംഗം പി.കെ.പ്രഭാകരൻ, ടി.കെ.ഭാസ്കരൻ, വി.മുരളീധരൻ, എം. സി. ബാലകൃഷ്ണൻ, കെ.പി. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കെ.സുരേന്ദ്രനാഥ് സ്വാഗതവും കെ മോളി നന്ദിയും പറഞ്ഞു. ഭാരവാഹികളായി വി.മുരളീധരൻ (പ്രസിഡന്റ്), പി.സുരേഷ് (സെക്രട്ടറി)എം. ബാലകൃഷ്ണൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |